ഒന്നുകില്‍ കെ.എസ്.ആര്‍.ടി.സി. രക്ഷപ്പെടും അല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം നിര്‍ത്തും -തിരുവഞ്ചൂര്‍

Posted on: 03 Sep 2015കോതമംഗലം: കെ.എസ്.ആര്‍.ടി.സി. യെ രക്ഷപ്പെടുത്താന്‍ രണ്ടും കല്‍പ്പിച്ചൊരു തീരുമാനമെടുക്കുകയാണെന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒന്നുകില്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടിവരും, അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി.രക്ഷപ്പെടും. എന്തായാലും നടപടി രണ്ടാഴ്ചക്കുള്ളില്‍ ഉണ്ടാകും.എന്നാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധി മിനി സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി. കനത്ത നഷ്ടത്തിലാണ്. വരുമാനവും ചെലവും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഇത്തരത്തില്‍ സ്ഥാപനം നടത്തിക്കൊണ്ടുപോകുക പ്രയാസമാണ്. പുതിയ തീരുമാനം നടപ്പാകുന്നതോടെ കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

More Citizen News - Ernakulam