ഡയസ്‌നോണില്‍ നിന്ന് രക്ഷപ്പെടാന്‍ ഓഫീസ് തുറന്നു; അകത്തു നിന്ന് പൂട്ടി

Posted on: 03 Sep 2015പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സബ് ട്രഷറി ഓഫീസിലെ ജീവനക്കാര്‍ പണിമുടക്ക് ദിവസം ഡയസ് നോണ്‍ ഒഴിവാക്കാന്‍ വാതിലുകള്‍ പൂട്ടി അകത്തിരുന്നത് വിവാദമായി. മാസത്തിലെ ആദ്യ ദിവസമായതിനാല്‍ രാവിലെ മുതല്‍ പെന്‍ഷന്‍ വാങ്ങാനും മറ്റുമായി ആളുകളെത്തിയെങ്കിലും ഓഫീസ് തുറക്കാന്‍ അകത്തിരുന്ന ജീവനക്കാര്‍ തയ്യാറായില്ല. പിന്നീട് പോലീസെത്തി വാതില്‍ തുറപ്പിച്ചെങ്കിലും ഇടപാടുകളൊന്നും നടന്നില്ല.
14 ജീവനക്കാരുള്ള ഓഫീസില്‍ ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെ 8 പേര്‍ രാവിലെ ഹാജരായിരുന്നു. വാതില്‍ പൂട്ടി അകത്തിരുന്ന സംഭവം വിവാദമായതോടെ ഇവരില്‍ 6 പേരും ഉച്ചയ്ക്ക് മുന്‍പേ ഓഫീസില്‍ നിന്ന്് പോയി. പണം നല്‍കുന്നതിന് ചുമതലയുള്ള ട്രഷറര്‍ പണിമുടക്കിയതുകൊണ്ടാണ് ഇടപാടുകള്‍ നടത്താന്‍ കഴിയാതിരുന്നതെന്ന് ട്രഷറി ഓഫീസര്‍ ടി.ഡി. പൗലോസ് അറിയിച്ചു. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുവേ ഹാജര്‍ നില കുറവായിരുന്നു.

More Citizen News - Ernakulam