കഞ്ഞിക്കുഴി ജൈവ പച്ചക്കറി ഇന്നുമുതല്‍ വൈറ്റിലയില്‍ വില്‍ക്കും
Posted on: 03 Sep 2015
കൊച്ചി : കഞ്ഞിക്കുഴിയില്‍ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി കൊച്ചിയില്‍ വില്പന നടത്തും. വൈറ്റിലയില്‍ കൊച്ചി നഗരസഭ ഓഫീസിനടുത്ത് വ്യാഴാഴ്ച വൈകുന്നേരം നാല് മുതല്‍ വില്പന ആരംഭിക്കുമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാര്‍ പറഞ്ഞു. സൊസൈറ്റിയുടെ വാഹനത്തിലായിരിക്കും പച്ചക്കറികള്‍ കൊണ്ടുവന്ന് വില്പന നടത്തുക.
കഞ്ഞിക്കുഴിയില്‍ ജൈവ പച്ചക്കറിക്ക് വലിയ വിളവെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴയില്‍ ദേശീയപാതയോരത്തെ ഷോപ്പുവഴിയായിരുന്നു സൊസൈറ്റി ഉല്പന്നങ്ങള് വിറ്റുകൊണ്ടിരുന്നത്. കഞ്ഞിക്കുഴിയില്‍ ഉല്പാദിപ്പിക്കുന്ന ജൈവപച്ചക്കറി വാങ്ങാന്‍ ആളില്ലാതെ വിഷമിക്കുന്ന കര്‍ഷക ദിവ്യ ജ്യോതിസിന്റെ ദുരിതം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പച്ചക്കറിവില്പന കൊച്ചിയിലേക്ക് വ്യാപിപ്പിക്കാന്‍ സൊസൈറ്റി തീരുമാനിച്ചത്.