കാപ്പ: അഭിഭാഷകരെ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് തേടി

Posted on: 03 Sep 2015



കൊച്ചി: കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (കാപ്പ) അനുസരിച്ചുള്ള ഉപദേശക സമിതിയില്‍ അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഉപദേശക സമിതിയില്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകരുതെന്ന വ്യവസ്ഥ അഭിഭാഷക നിയമത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരനായ അഡ്വ. എ.ജി.ബേസില്‍ ബോധിപ്പിച്ചത്.
ഏത് സമിതി മുമ്പാകെയും കോടതികളിലും കക്ഷിക്കുവേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുവാദമുണ്ട്. അതിനു വിരുദ്ധമായി 2007-ലെ കേരള ആന്റി സോഷ്യല്‍ പ്രിവന്‍ഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തി 10(3) വ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം.

More Citizen News - Ernakulam