കെ.ജി. ജെയിംസിന് യാത്രയയപ്പ് നല്‍കി

Posted on: 02 Sep 2015



കൊച്ചി: സര്‍വീസില്‍ നിന്നും വിരമിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസിന് യാത്രയയപ്പ് നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായി. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ഹരിശങ്കര്‍, വി.എം. മുഹമ്മദ് റഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam