'ലാവണ്യ'ത്തിന് കൊടിയിറങ്ങി

Posted on: 02 Sep 2015കൊച്ചി: ഓണത്തിന്റെ കലാ മാമാങ്കമായ 'ലാവണ്യം 2015' കൊടിയിറങ്ങി. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൊച്ചിന്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യത്തിന്റെ സമാപന ദിനമായ ചൊവ്വാഴ്ച മൂന്ന് വ്യത്യസ്ത പരിപാടികളാണ് ഡര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്. നന്ദനം സിംഫണി ഓര്‍ക്കെസ്ട്ര അവതരിപ്പിച്ച മെഗാ െമജസ്റ്റിക് ഫ്യൂഷന്‍ ഗാനമേള, ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്റെ മാസ്മരികതകൊണ്ട് ശ്രദ്ധേയമായി. വള്ളുവനാടന്‍ കൃഷ്ണാ കലാനിലയത്തിന്റെ നാടന്‍കലാമേളയും ജനങ്ങളെ ആകര്‍ഷിച്ചു.
സംസ്ഥാന ടൂറിസം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി 31ന് വൈകുന്നേരം തിരുവനന്തപുരത്ത് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ എറണാകുളം ഡി.ടി.പി.സി. അവതരിപ്പിച്ച ഫ്‌ലോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'മുസ്സിരിസും ചീനവലയും' എന്ന വിഷയത്തില്‍ ഡി.ടി.പി.സി.ഒരുക്കിയ ഫ്‌ലോട്ട് കലാകാരന്മാരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

More Citizen News - Ernakulam