മിസിസ് ഇന്ത്യ വേള്‍ഡ് 2015 കിരീടം ഐറിസ് മജുവിന്‌

Posted on: 02 Sep 2015കൊച്ചി: മിസിസ് ഇന്ത്യ വേള്‍ഡ് 2015 മത്സരത്തില്‍ കൊച്ചി സ്വദേശിനിയായ ഐറിസ് മജുവിന് കിരീടം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐറിസ് മജുവിനെ ഏഷ്യ ഇന്റര്‍നാഷണല്‍ പേജന്റ്‌സ് ദേശീയ ഡയറക്ടര്‍ ദീപാലി ഫഡ്‌നിസ് കിരീടമണിയിച്ചു. 2015 മെയ് 17ന് പുനെയില്‍ ഏഴ് റൗണ്ടുകളിലായി നടന്ന മിസിസ് ഇന്ത്യ നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മിസിസ് പ്ലാനറ്റ് റണ്ണറപ്പ് സ്ഥാനം നേടിയ ഐറിസ് മജുവിന് കമ്യൂണിറ്റി അംബാസഡര്‍ പദവിയും ലഭിച്ചിരുന്നു.
ടോപ് 5 മിസിസ് ഫിനെസ് വിജയി കൂടിയാണ് ഐറിസ് മജു.
നവംബറില്‍ ചൈനയില്‍ നടക്കുന്ന മിസിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനും ഐറിസ് യോഗ്യത നേടി. മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ വനിതയാണ് ഇവര്‍. മിസിസ് ഇന്ത്യ മത്സരത്തിനായി ദേശീയതലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ച വിവാഹിതരായ 300 വനിതകളില്‍ നിന്നാണ് സെമിഫൈനലിലേക്കുള്ള 50 പേരെ തിരഞ്ഞെടുത്തത്. ഗ്രാന്‍ഡ് ഫിനാലെയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 സുന്ദരികള്‍ മാറ്റുരച്ചു.

More Citizen News - Ernakulam