ബോട്ടപകടം: നരഹത്യക്ക് കേസെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

Posted on: 02 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തിന് ഉത്തരവാദികളായ നഗരസഭ, പോര്‍ട്ട് ട്രസ്റ്റ്, കരാറുകാര്‍ എന്നിവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടുകളുടെ അവസ്ഥ സര്‍ക്കാറിനെ അറിയിക്കുന്നതിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സപ്തംബര്‍ 10 വരെ ജനകീയ തെളിവെടുപ്പ് നടത്തും. പത്രസമ്മേളനത്തില്‍ റസാഖ്, സമദ്, ജ്യോതിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam