ചെല്ലാനം ഫിഷറീസ് ഹാര്‍ബര്‍ നിശ്ചലം

Posted on: 02 Sep 2015



ചെല്ലാനം: റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയും ചെല്ലാനം ഫിഷറീസ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഭൂമിക്ക് വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഭൂവുടമ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് റോഡ് തടസ്സമുണ്ടായത്. പ്രശ്‌നം പരിഹരിച്ചിട്ടില്ല.

More Citizen News - Ernakulam