സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ഇന്ന് അവധി
Posted on: 02 Sep 2015
കൊച്ചി: അഖിലേന്ത്യ പണിമുടക്കിനെ തുടര്‍ന്ന് വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കേരളത്തിലെ സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് കേരള സി.ബി.എസ്.ഇ. സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന് അറിയിച്ചു. അതിന് പകരം ഏതെങ്കിലും ശനിയാഴ്ച ക്ലാസ് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.