ഓണാഘോഷം നടത്തി

Posted on: 02 Sep 2015



കൊച്ചി: നേതാജി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും വാര്‍ഷികാഘോഷവും നടത്തി. വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് കെ.വി. മുരളീധരന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി.
ഭാഗ്യകുടുംബ നറുക്കെടുപ്പ് എറണാകുളം നോര്‍ത്ത് എസ്.ഐ. അലക്‌സാണ്ടര്‍ സ്റ്റാന്‍ലി നിര്‍വഹിച്ചു. കെ.വി. സാബു കല്ലുവീട്ടില്‍, പി.എസ്. മണികണ്ഠരാജ്, കെ.ജി. ദിനേശന്‍, കെ.ജി. ബിജു, കെ.എസ്. പ്രശാന്ത്, ഒ.ഡി. വിനോദ്, എ.കെ. ഉത്തമപുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam