ഓണാഘോഷം

Posted on: 02 Sep 2015



പള്ളുരുത്തി: പെരുമ്പടപ്പ് സ്വദേശി സാംസ്‌കാരിക വേദിയുടെ ഓണാഘോഷം ഫാ. സി.ജെ. സേവ്യര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എന്‍.ഇ. അലക്‌സാണ്ടര്‍ അധ്യക്ഷനായി. കവി വൈക്കം രാമചന്ദ്രന്‍, ഗസല്‍ ഗായകന്‍ ഉമ്പായി, സി.എന്‍. രഞ്ജിത്ത്, സജി നെപ്പോളിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോര്‍ട്ടുകൊച്ചി:
ഫോര്‍ട്ടുകൊച്ചി ഫെര്‍ണാണ്ടസ് ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡീന കൊറിയ അധ്യക്ഷനായി. വാലറിന്‍ വൂഫ്, ഡോ. സഹീര്‍ ബാവ, സുരേഷ് സേവ്യര്‍, പി.എ. ലൂയിസ്, ബേബി കെ. റോയ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam