കോടതി ഉത്തരവ് മാനിച്ച് മദ്യഷാപ്പ് ഒഴിയണമെന്ന് സംഘടനകള്‍

Posted on: 02 Sep 2015കിഴക്കമ്പലം: കിഴക്കമ്പലത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വക മദ്യവില്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉടമയ്ക്ക് ഒഴിഞ്ഞു കൊടുക്കണമെന്ന് കോടതി ഉത്തരവായിട്ടും ഉത്തരവ് പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുന്ന നടപടി അപലപനീയമെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു. മദ്യഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ട്വന്റി- ട്വന്റി സംഘടിപ്പിച്ച യോഗത്തിലാണ് സംഘടനകള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. ആഗസ്ത് 28ന് മുമ്പ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് ഉത്തരവായത്. എന്നാല്‍ ഉത്തരവ് പാലിച്ചിട്ടില്ല. ഉടമയുടെ നേതൃത്വത്തില്‍ കരിങ്കല്ലുകെട്ടി അടച്ച ഗേറ്റ് തുറന്നുകൊടുക്കാന്‍ ചതയദിനത്തില്‍ പോലീസ് രംഗത്തുവന്നത് ശ്രീനാരായണ ഗുരുവിനോടുള്ള അനാദരവായി കാണുന്നുവെന്ന് എസ്എന്‍ഡിപി പഴങ്ങനാട് ശാഖാ പ്രസിഡന്റ് എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
കിഴക്കമ്പലത്തെ പതിനായിരക്കണക്കിനാളുകള്‍ ഒന്നിച്ചെതിര്‍ക്കുന്ന മദ്യഷാപ്പ് ഉടന്‍ നിര്‍ത്തലാക്കണമെന്ന് മദ്യനിരോധന പ്രവര്‍ത്തകരായ ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പയും ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പയും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാര്‍ കോടതി ഉത്തരവ് പാലിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുക്തി സദന്‍ ഡയറക്ടര്‍ ഫാ. ജോയി പ്ലാക്കില്‍ പറഞ്ഞു.

More Citizen News - Ernakulam