മാര്‍ത്തോമ സ്‌കൂളില്‍ കൃഷി വിളവെടുപ്പ്‌

Posted on: 02 Sep 2015



കാക്കനാട്: പഠനത്തോടൊപ്പം കൃഷിയിറക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് ഇടച്ചിറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. 'മാതൃഭൂമി സീഡി'ന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയിലാണ് ഇവര്‍ക്ക് വിജയത്തിന്റെ വിളവ്. സ്‌കൂള്‍ വളപ്പില്‍ ഉപയോഗശൂന്യമായി കിടന്ന സ്ഥലത്തായിരുന്നു കുട്ടികളുടെ പച്ചക്കറി കൃഷി.
ഒഴിവുവേളകളില്‍ കുട്ടികള്‍ നടത്തിയ പരിശ്രമാണിത്. വാഴ, വെണ്ട, പയര്‍, ചേന, പാവയ്ക്ക തുടങ്ങിയവയാണ് കൃഷിചെയ്തത്. അമിതമായ രാസവള പ്രയോഗം മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ചാണകപ്പൊടിയും മറ്റുമായി തികച്ചും ജൈവരീതി അവലംബിച്ചായിരുന്നു കൃഷി.
വിളവെടുപ്പ് ഉത്സവം സ്‌കൂള്‍ മാനേജര്‍ ഫാ. എബി ടി. മാമന്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഷേര്‍ളി രവീന്ദ്രന്‍, സരിത വിജയകുമാര്‍, റീന ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam