പാഠപുസ്തക അച്ചടി: സര്‍ക്കാര്‍ നിലപാട് ആക്ഷേപകരമെന്ന് കടന്നപ്പള്ളി

Posted on: 02 Sep 2015



കൊച്ചി: ക്രിസ്മസ് പരീക്ഷ എത്താറായിട്ടും പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ നടപടി ആക്ഷേപകരമാണെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂള്‍ തുറന്ന് മൂന്നു മാസം കഴിഞ്ഞു. പാഠപുസ്തക വിതരണം ക്രമീകരിക്കാന്‍ കഴിയാഞ്ഞിട്ടും സര്‍ക്കാറിന് യാതൊരു കൂസലുമില്ല. സര്‍ക്കാര്‍ പ്രസ്സുകളെ ഒഴിവാക്കി സ്വകാര്യ പ്രസ്സുകളെ അച്ചടിയേല്പിക്കാനുള്ള നീക്കമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.
വിദ്യാലയങ്ങളില്‍ പോലീസ് പ്രവേശനത്തിന് അനുമതി ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയേയുള്ളൂവെന്നും കടന്നപ്പള്ളി പറഞ്ഞു.

More Citizen News - Ernakulam