ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക ലക്ഷ്യം-മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

Posted on: 02 Sep 2015കളമശ്ശേരി: കളമശ്ശേരി നിയോജകമണ്ഡലത്തില്‍ ഗുണമേന്മയുള്ള സമഗ്ര വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ടാലന്റ് മീറ്റ് 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായി നാല് വര്‍ഷമായി നിയോജകമണ്ഡലത്തില്‍ ഉണര്‍വ്വ് അക്ഷയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
കുസാറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഉണര്‍വ് ജനറല്‍ കണ്‍വീനറുമായ എം.ജി. രാജമാണിക്യം അദ്ധ്യക്ഷനായി.
ജീവിതവിജയത്തിന് പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവരുമെന്നും അവ പലപ്പോഴും വിദ്യാഭ്യാസകാലത്തായിരിക്കുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് പറഞ്ഞു. കുസാറ്റ് വൈസ് ചാന്‍സലര്‍, ഡോ. ജെ. ലത, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഉണര്‍വ് വൈസ് ചെയര്‍മാനുമായ എം.കെ. ഷൈന്‍മോന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഹയര്‍സെക്കന്‍ഡറി, എ.ഐ.എസ്.എസ്.സി.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍ നേടിയ 372 പേര്‍ക്ക് ടാബ്ലെറ്റ് കംപ്യൂട്ടറുകള്‍ നല്‍കി.
ചടങ്ങില്‍ കുസാറ്റ് സെനറ്റംഗവും സി.എം.ആര്‍.എല്‍. ജോയിന്റ് എം.ഡി. യുമായ ശരണ്‍ എസ്. കര്‍ത്ത, സുരേഷ് മുട്ടത്തില്‍, കെ.കെ. ജിന്നാസ്, പി.എം. അയൂബ്, പി.എ. ഷാജഹാന്‍, റാണി മത്തായി, പി.എം. മായ, എം.കെ. ഷാജി, എ.കെ. ബഷീര്‍, ടി.കെ. കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam