സി.ഐ.ടി.യു. തൊഴിലാളിയുടെ മരണം: മൂന്ന് പേര് പിടിയില്‍
Posted on: 02 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞിയിലെ സി.ഐ.ടി.യു. തൊഴിലാളിയായ പൊന്‍കുറ്റി വാളക്കോട്ടില്‍ മാത്യു കുര്യന് (അപ്പച്ചന്-48) മരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുറ്റി കുഴികണ്ടത്തില്‍ ജോഷി പീറ്റര്‍ (36), പെരിയപ്പുറം പരിത്തിപ്പിള്ളി കോളനി ഏലമറ്റം കുന്നേല്‍ കുട്ടപ്പന് (49), പൊന്‍കുറ്റി ആനിമൂട്ടില്‍ റ്റിന്‍സ് ടോമി (അനൂപ് - 27) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ആഗസ്ത് 16നാണ് മാത്യു കുര്യനെ പൊന്കുറ്റിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കുര്യന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.