പാതാളത്ത് മ്യൂസിയം വേണം
Posted on: 02 Sep 2015
കൊച്ചി: പാതാളത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് മ്യൂസിയം വേണമെന്ന് റസിഡന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍. പാതാളം ഗുഹകളും തൃക്കാക്കര ക്ഷേത്രവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പാതാളം ഗുഹകള്‍ ചരിത്ര സ്മാരകം ആകേണ്ടതായിരുന്നു. ജില്ലാ ജന. സെക്രട്ടറി ഏലൂര്‍ ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന ചെയര്മാന് അഡ്വ. പി.ആര്. പത്മനാഭന് നായര്‍, കുരുവിള മാത്യൂസ് എന്നിവര്‍ സംസാരിച്ചു.