എട്ട് നോമ്പ് പെരുന്നാളിന് തുടക്കം

Posted on: 02 Sep 2015കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കള്ളാട് ചാപ്പലില്‍ എട്ട് നോമ്പാചരണത്തിന് തുടക്കം കുറിച്ച് പെരുന്നാളിന് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയേറ്റി. ദിവസേന രാവിലെ 7.30ന് കുര്‍ബാനയും വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും ഉണ്ടാകും. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, വികാരി ഫാ. ജോസ് മാത്യു, എല്‍ദോസ് കാക്കനാട്ട്, ഫാ. കുര്യാക്കോസ് മാണയാട്ട്, ട്രസ്റ്റിമാരായ കെ.എം. അവരാച്ചന്‍, കെ.എം. സണ്ണി എന്നിവര്‍ നേതൃത്വം നല്‍കും.

More Citizen News - Ernakulam