ഗുരുദേവ ജയന്തി ആഘോഷിച്ചു

Posted on: 02 Sep 2015പിറവം: പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണമേഖലയില്‍ ആവിഷ്‌കരിച്ച 'ആലില' പദ്ധതി രാമമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. രാമമംഗലം ഗവ. ആസ്​പത്രിവളപ്പില്‍ ഒട്ടുമാവിന്‍തൈകളും പ്ലൂവിന്‍ തൈകളും നട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ഷെര്‍ളി സ്റ്റീഫന്‍ പദ്ധതി നടത്തിപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി. സുരഭ, ഡോ. കമല്‍ജിത്ത്, ബാങ്ക് പ്രസിഡന്റ് സി.സി. ജോണ്‍, ബോര്‍ഡംഗങ്ങളായ ടി.കെ. അലക്‌സാണ്ടര്‍, എ.കെ. സുഭദ്രാമ്മ, ലിസി ബാബു, ബിന്‍സി പൗലോസ്, സെക്രട്ടറി ജിബി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
രാമമംഗലം ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ സഹകരണത്തോടെ പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍ ഫലവൃക്ഷത്തൈകള്‍ നട്ടു.
രാമമംഗലം ഗവ. എല്‍.പി. സ്‌കൂള്‍ വളപ്പില്‍ പ്രധാനാധ്യാപകന്‍ പി.സി. രവി ഫലവൃക്ഷത്തൈകള്‍ നട്ടു.

പിറവം:
എസ്.എന്‍.ഡി.പി.യോഗം പാഴൂര്‍ ശാഖ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാങ്കണത്തില്‍ പ്രസിഡന്റ് ടി.എന്‍. വിജയന്‍ പതാക ഉയര്‍ത്തി. ചതയദിനാഘോഷ യാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള ശാഖാംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സുനില്‍ േമാഹന്‍ സംസാരിച്ചു. മുളക്കുളം കലാസമിതി െൈകകാട്ടിക്കളി അവതരിപ്പിച്ചു. പിറന്നാള്‍ സദ്യയായ പ്രസാദഊട്ട് നടന്നു.

More Citizen News - Ernakulam