എട്ടുനോമ്പു പെരുന്നാളിന് കൊടിയേറി
Posted on: 02 Sep 2015
ഴക്കമ്പലം: വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പു പെരുന്നാളിന് താമരച്ചാല്‍ സെന്റ് മേരീസ് യാക്കോബായ വലിയ പള്ളിയില്‍ കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. തുടര്‍ന്ന് ധ്യാനവും നടന്നു.
ബുധനാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന, പ്രസംഗം ഫാ.സാംസണ് മേലോത്ത്, തുടര്‍ന്ന് ധ്യാനം വൈകീട്ട് 7ന് സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ യോഗം, പ്രസംഗം ഫാ.ആന്റണി പുതിയാംപറമ്പില്‍.
മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാളിന് വികാരി ഫാ.സജി കുര്യാക്കോസ് ചമ്പിലില് കൊടി ഉയര്‍ത്തി. ബുധനാഴ്ച 8ന് വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം ഫാ.സ്ലീബ കളരിയ്ക്കല്‍ വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന.