അക്ഷര ശ്ലോക മത്സരം

Posted on: 02 Sep 2015കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ അക്ഷര ശ്ലോക സമിതി വാര്‍ഷികവും ഓണാഘോഷവും ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നു. 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തിയ അക്ഷര ശ്ലോക മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ അംബിക പിഷാരസ്യാര്‍, തങ്കമണി ഞറളക്കാട്, ലീല ബാബു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. പുരുഷ വിഭാഗത്തില്‍ എം.ആര്‍.മോഹനന്‍, പി.ഐ.ശങ്കരനാരായണന്‍, വേലായുധന്‍ വടവുകോട് എന്നിവരാണ് വിജയികള്‍. ദ്രുത സമസ്യാ പൂരണമത്സരത്തില്‍ പി.ഐ.ശങ്കരനാരായണന്‍ സമ്മാനാര്‍ഹനായി. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.കെ.ബാലചന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കെ.പി.കൃഷ്ണന്‍കുട്ടി, പി.വി.കൃഷ്ണന്‍ കുറൂര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam