കൂവപ്പടിയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Posted on: 02 Sep 2015



പെരുമ്പാവൂര്‍: കേരള ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി കൂവപ്പടി പഞ്ചായത്തില്‍ 1,78,000 മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്തിലെ 72 കര്‍ഷകരുടെ കുളങ്ങളിലും പൊതുജലാശയങ്ങളിലുമായാണ് ഇവ നിക്ഷേപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ് വിതരണം ഉദ്ഘാടനം ചെയ്തു. കെ.പി.പോള്‍, കെ.ജി.വിജയന്‍, പ്രശോഭ്, എം.പി.പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam