വിഷമദ്യ ദുരന്തസ്മരണകളുമായി ഉപവാസവും ധര്‍ണയും

Posted on: 02 Sep 2015



വൈപ്പിന്‍: വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിന്റെ വാര്‍ഷികദിനത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഗോശ്രീ കവലയില്‍ ഉപവാസ പ്രാര്‍ത്ഥനയും ധര്‍ണയും നടത്തി. കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ വെളിയില്‍ അധ്യക്ഷനായി.
ഫാ. ആന്റണി പോള്‍ കീരമ്പിള്ളി, ഫാ. ഡെന്നി പാലക്കാ പറമ്പില്‍, ഫാ. ഷെറിന്‍ ചെമ്മായത്ത്, ഫാ. ഡെന്നി കാട്ടായില്‍, സിസ്റ്റര്‍ ആന്‍, റാഫേല്‍ മുക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


More Citizen News - Ernakulam