പെന്‍ഷന്‍ പ്രായം 60 വയസ്സ് ആക്കണം-ഗവ. ഹോസ്​പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍

Posted on: 02 Sep 2015കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തണമെന്ന് കേരള ഗവ. ഹോസ്​പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാതെ ആരോഗ്യവകുപ്പില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുക, ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എറണാകുളം ജനറല്‍ ആസ്​പത്രി റെഡ് ക്രോസ് ഹാളില്‍ നടന്ന ജില്ലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ജി. മോട്ടിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. ജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുകേശന്‍ ചുലിക്കാട്, കെ.ജി.എച്ച്.ഇ.എ. സംസ്ഥാന പ്രസിഡന്റ് ക്രിസ്റ്റി കാര്‍ഡോസ്, സംസ്ഥാന സെക്രട്ടറി മോഹന്‍ വിളവൂര്‍ക്കല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി.ടി. സുരേഷ് ബാബു (പ്രസി), സി.എ. കുമാരി (സെക്ര), കെ.കെ. മിനിഷ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Ernakulam