ഗുരുദേവ ജയന്തി ആഘോഷിച്ചു
Posted on: 02 Sep 2015
കാലടി: എസ്.എന്‍.ഡി.പി. യോഗം മഞ്ഞപ്ര സൗത്ത് ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഘോഷയാത്രയെത്തുടര്‍ന്ന് നടന്ന സമ്മേളനം പ്രസിഡന്റ് എം.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. എം.ജി. രാജന് അധ്യക്ഷനായി.
പി.എ.സത്യന്, അജിത്ത്, വിലാസിനി വിശ്വംഭരന്, സുജ ബൈജു എന്നിവര്‍ പ്രസംഗിച്ചു. 'ഭാഷയ്ക്കൊരു ഡോളര്‍' പുരസ്കാരം നേടിയ ഡോ. ശ്രീകുമാര്‍, കലോത്സവ വിജയികളായ മീനാക്ഷി, ദേവിക എന്നിവരെ അനുമോദിച്ചു.