പുത്തന്‍കുരിശിലെ വ്യാപാരികള്‍ വ്യാപാരോത്സവം നടത്തും

Posted on: 02 Sep 2015



കോലഞ്ചേരി : പുത്തന്‍കുരിശിലെ വ്യാപാരികള്‍ ഓണാഘോഷം പൊലിപ്പിക്കുവാന്‍ വ്യാപാരോത്സവം നടത്തുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.പുത്തന്‍കുരിശിലെ വ്യാപാര ശാലകളില്‍ നിന്നു വാങ്ങുന്ന ഉത്പന്നങ്ങളുടെ കൂടെ സൗജന്യ സമ്മാന കൂപ്പണും നല്‍കും. കൂടാതെ പരമാവധി വിലക്കിഴിവും നല്‍കണമെന്നാണ് അസോസിയേഷന്റെ നിര്‍ദ്ദേശം. 26 സമ്മാനങ്ങളാണ് നല്‍കുന്നത്. കൂടാതെ ഉത്സവ സമാപനത്തോടനുബന്ധിച്ച് സപ്തംബര്‍ 13ന് 2.30ന് ഓണം ഘോഷയാത്രയും നടക്കും. ഭാരവാഹികളായ ബോബന്‍.എന്‍.ചാക്കോ, പി.പി.മാത്യു, സി.ശ്രീനി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

More Citizen News - Ernakulam