'ഓണത്തിനൊരു കൈ സഹായം' പദ്ധതിയുമായി വിദ്യാര്‍ഥികള്‍

Posted on: 02 Sep 2015



കോലഞ്ചേരി : വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഓണത്തിനൊരു കൈ സഹായം പദ്ധതിയുടെ വിതരണം നടത്തി. ഐക്കരനാട് ഗ്രാമ പഞ്ചായത്തിലെ 75 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം നടത്തി. വി.പി.സജീന്ദ്രന്‍ എം.എല്‍.എ. പഞ്ചായത്തു പ്രസിഡന്റ് എം.എസ്.രാജിക്ക് കിറ്റുകള്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ അഡ്വ.പി.ആര്‍. മുരളീധരന്‍, ഗുരുകുല സേവാസംഘം പ്രസിഡന്റ് സി.ശ്രീനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, വി.എന്‍.ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ എം.ഐ.ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam