ഇടതുപക്ഷ കര്‍ഷക തൊഴിലാളി സംഘടനകള്‍ ധര്‍ണ നടത്തി

Posted on: 02 Sep 2015



ആലുവ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇടതുപക്ഷ കര്‍ഷക തൊഴിലാളി സംഘടനകള്‍ ആലുവ മുഖ്യ തപാല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ജോസ് തെറ്റയില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കിസാന്‍സഭാ നേതാവ് എം.ഇ. പരീത് അദ്ധ്യക്ഷത വഹിച്ചു.
സംയുക്ത കര്‍ഷകത്തൊഴിലാളി നേതാക്കളായ വി.എം. ശശി, പി. നവകുമാരന്‍, കെ.എം. കുഞ്ഞുമോന്‍, പി.എ. അബൂബക്കര്‍, ടി.ഐ. ശശി, കെ.സി. ജോസ്, ടി.ഐ. കണ്ണപ്പന്‍, കെ. പൊന്നപ്പന്‍, സലീം എടത്തല എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam