'എസ്.എന്‍.ഡി.പി. യോഗചരിത്രം, നാള്‍വഴികള്‍' എന്ന ടെലി ഫിലിമിന്റെ സി.ഡി. പ്രകാശനം നിര്‍വഹിച്ചു
Posted on: 02 Sep 2015
കൊച്ചി: എസ്.എന്‍. വിഷ്വല്‍ മീഡിയ നിര്‍മിച്ച് എം.എന്‍. ശ്രീധരന് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത 'എസ്.എന്‍.ഡി.പി. യോഗചരിത്രം, നാള്‍വഴികള്‍' ടെലി ഫിലിമിന്റെ സി.ഡി. പുറത്തിറക്കി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍ നിന്ന് യോഗം പ്രസിഡന്റ് എം.എന്‍. സോമന് ആദ്യ സി.ഡി. ഏറ്റുവാങ്ങി. സുവര്‍ണകുമാര്‍, തുഷാര്‍ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ്, മോഹന്‍ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. 1903 മുതല്‍ 2015 വരെയുള്ള എസ്.എന്‍.ഡി.പി. യോഗത്തിന്റെ ചരിത്രം ഒന്നര മണിക്കൂറുള്ള ടെലിഫിമില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുമാരനാശാന്റേയും ഡോ. പല്പുവിന്റേയും നിവേദനങ്ങളും ടി.കെ. മാധവന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും ആര്. ശങ്കറിന്റെ ഭരണ പരിഷ്കാരങ്ങളും വിദ്യാഭ്യാസ വിപ്ലവവും വെള്ളാപ്പള്ളി നടേശനുമെല്ലാം ടെലി ഫിലിമില്‍ പ്രതിപാദിക്കുന്നുണ്ട്.
അക്കാവിള സലിം ആണ് രചന. സാജുദേവാണ് സംഗീതം, ടൈറ്റില്‍സ് എല്‍ദോ പീറ്റര്‍. ക്യാമറ സജീര്‍. എഡിറ്റിംഗ് വിപിന്‍ വിജയ്. ശബ്ദമിശ്രണം അഭിലാഷ് ശ്രീധരന്. ഡിസൈന്‍ സജിഷ് എം.