എന്‍കോണ്‍ ക്ലബ്ബ് അവാര്‍ഡ് കളമശ്ശേരി ഗവ. സ്കൂളിന്
Posted on: 02 Sep 2015
കളമശ്ശേരി: മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള ഈ വര്‍ഷത്തെ ബി.പി.സി.എല്‍. - കൊച്ചി റിഫൈനറി എന്‍കോണ്‍ ക്ലബ്ബ് അവാര്‍ഡ് കളമശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. സ്കൂള്‍ ഇക്കോ ക്ലബ്ബിനു വേണ്ടി സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ഷാഹിന ബി.പി.സി.എല്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. സോമശേഖരനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.