നേത്രദാന ബോധവത്കരണ യജ്ഞം

Posted on: 02 Sep 2015



അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്​പത്രിയിലെ നേത്ര ബാങ്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ നേത്രദാന ബോധവത്കരണ യജ്ഞം തുടങ്ങി. ബോധവത്കരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എല്‍എഫ് ആസ്​പത്രി ഡയറക്ടറും കേരള നേത്രബാങ്ക് അസോസിയേഷന്‍ പ്രസിഡന്റുമായ ഫാ. ഡോ. പോള്‍ വി. മാടന്‍ ഉദ്ഘാടനം ചെയ്തു.
സപ്തംബര്‍ എട്ടു വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം. നേത്രബാങ്കിന്റെ കീഴിലുള്ള അറുപതോളം നേത്രദാന ഫോറങ്ങളുടെയും നേത്രശേഖരണ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നേത്രദാന സന്ദേശം എത്തിക്കാന്‍ സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കും. ഈ കാലയളവില്‍ ഒരു ലക്ഷത്തോളം നേത്രദാന സമ്മതപത്രങ്ങള്‍ സ്വീകരിക്കും.


More Citizen News - Ernakulam