സഹജീവികളില്‍ ദൈവത്തെ ദര്‍ശിക്കാനാകണം -ബിഷപ്പ്്്‌

Posted on: 02 Sep 2015അങ്കമാലി: സഹജീവികളില്‍ ദൈവത്തെ ദര്‍ശിക്കാനാകണമെന്ന്്് സത്‌ന രൂപത മുന്‍ ബിഷപ്പ്് ഡോ. മാര്‍ മാത്യു വാണിയകിഴക്കേല്‍ പറഞ്ഞു. പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംഘടിപ്പിച്ചിട്ടുള്ള എട്ട് ദിവസത്തെ സുവിശേഷ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തിലുള്ള സമ്പൂര്‍ണ സമര്‍പ്പണമെന്നാല്‍ സഹജീവികളോടുള്ള പ്രതിബദ്ധതയാണ്. സഹജീവികളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനിയെന്നും ബിഷപ്പ്് അഭിപ്രായപ്പെട്ടു.
സഖറിയ ആലുക്കല്‍ റമ്പാന്‍ യോഗത്തില്‍ അധ്യക്ഷനായി. ജോര്‍ജ് മാന്തോട്ടം കോര്‍എപ്പിേസ്‌കാപ്പ, എ.വി. ജേക്കബ്് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് പുളിയന്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് തൈപറമ്പില്‍, ഫാ. എല്‍ദോസ് പാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam