ഗുരുവിന്റെ ദര്‍ശനങ്ങള്‍ തള്ളുന്നവരെ ജനം തള്ളിപ്പറയും -ജയരാജന്‍

Posted on: 02 Sep 2015അങ്കമാലി: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ തള്ളിപ്പറയുന്ന എസ്.എന്‍.ഡി.പി. യോഗം നേതാക്കളെ ശ്രീനാരായണീയര്‍ തന്നെ തള്ളി പറയുമെന്ന്്് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. സിപിഎം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എ.പി. കുര്യന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന സമ്മേളനത്തില്‍ ജില്ലാകമ്മിറ്റി അംഗം പി.ജെ. വര്‍ഗീസ് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, ജോസ് തെറ്റയില്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, സി.കെ. മണിശങ്കര്‍, അഡ്വ.കെ.കെ. ഷിബു, കെ.എ.ചാക്കോച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി റാലിയും ഉണ്ടായിരുന്നു.

More Citizen News - Ernakulam