ബിഎംഎസ് പദയാത്ര

Posted on: 02 Sep 2015ചെറായി: വിവാദരഹിതകേരളം, വികസനോന്മുഖകേരളം എന്ന മുദ്രാവാക്യവുമായി ഭാരതീയ മസ്ദൂര്‍സംഘം എടവനക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി.
പള്ളത്താംകുളങ്ങരയില്‍ നിന്ന് ആരംഭിച്ച പദയാത്ര അണിയില്‍ ബസാറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. രഘുരാജ് ഉദ്ഘാടനം ചെയ്തു.
മേഖലാ വൈസ് പ്രസിഡന്റ് എം.കെ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്‍, എ.പി. സുധീഷ്, പി.എന്‍. സലിം, അനീഷ് അറക്കപറമ്പില്‍, സജിത്ത് ബോള്‍ഗാട്ടി, സുരേഷ് പുതുവൈപ്പ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam