ശുചീകരണവും, ക്വിസ് മത്സരവും സംഘടിപ്പിച്ചു
Posted on: 02 Sep 2015
ചെറായി: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വൈപ്പിന്‍ ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനവും, ക്വിസ് മത്സരവും, ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു.
ബി.പി.ഒ. സി.ജെ. ആന്‍സണ്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു.
ലത എസ്. പ്രഭു, കെ.കെ. നിഷ, എസ്. ശ്രീകാന്ത്, കെ.എച്ച്. സൈറ , ആഗി തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായി സ്കൗട്ട് കേഡറ്റുകളുടെ നേതൃത്വത്തില്‍ ബിപിഒ ആന്‍സണ്‍ വൃക്ഷത്തൈ നട്ടു. സമ്മാന വിതരണവും നടന്നു.