ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ വടംവലി മത്സരവും

Posted on: 02 Sep 2015



പറവൂര്‍: ഹിന്ദു ഐക്യവേദി പെരുവാരം സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ കരുത്തിന്റെ പോരാട്ടവുമായി വടംവലി മത്സരവും. പെരുവാരം മഹാദേവ ക്ഷേത്രപരിസരത്ത് ഒരുക്കിയ വടംവലി മത്സരം വേറിട്ടൊരു കാഴ്ചയായി.
വാശിയേറിയ മത്സരത്തില്‍ സെവന്‍സ് കൈതാരം ജേതാക്കളായി. ഫണ്ട്‌സ് ഏഴിക്കര രണ്ടാം സ്ഥാനവും ഈഗിള്‍ ഷാഡോസ് ചാലാക്ക മൂന്നാം സ്ഥാനവും നേടി. ഓണാഘോഷ പരിപാടി ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ജനറല്‍ സെക്രട്ടറി സാബു ശാന്തി ഉദ്ഘാടനം ചെയ്തു.
താലൂക്ക് സമിതി പ്രസിഡന്റ് കെ. ജിയ മധു വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ടി.എ. ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. കെ. സതീശ്ബാബു, അരവിന്ദാക്ഷന്‍ പട്ടാരി, കാശിമഠം കാശിനാഥന്‍, പി.ആര്‍. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. വേദാന്തത്തില്‍ ഡോക്ടറേറ്റ് ലഭിച്ച വി. ജയലക്ഷ്മിയെ ആദരിച്ചു.

More Citizen News - Ernakulam