ഡോ. മത്തിയാസ് മുണ്ടാടന്‍ അനുസ്മരണം
Posted on: 02 Sep 2015
ആലുവ: ഡോ. മത്തിയാസ് മുണ്ടാടന്റെ ചരിത്ര ഗ്രന്ഥങ്ങള്‍ അമൂല്യമെന്ന് നിയുക്ത മാണ്ഡ്യ മെത്രാന് മാര്‍ ഡോ. ആന്റണി കരിയില്‍ പറഞ്ഞു. ആലുവ ജീവസ് കേന്ദ്രം സ്ഥാപക ഡയറക്ടര്‍ ഡോ. എ. മത്തിയാസ് മുണ്ടാടന്റെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ആലുവ ജീവസ് കേന്ദ്രത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതസഭാ ചരിത്രത്തെക്കുറിച്ചുള്ള ആധികാരിക രചനകളാണ് ഡോ. മത്തിയാസ് മുണ്ടാടന്േറതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശീയ വൈദീക വിദ്യാര്‍ഥികളും വിദേശ വിദ്യാര്‍ഥികളും റഫറന്‍സ് ഗ്രന്ഥങ്ങളായി അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്്.
'ചാവറ പിതാവ് കേരള നവോത്ഥാന നായകന്' എന്ന വിഷയത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ എം.പി. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. സി.എം.ഐ. കൊച്ചി പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് ക്ലീറ്റസ് പ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ സെന്റ് ആന്റണീസ് മൊണാസ്ട്രി പ്രയോര്‍ ഫാ. ജോണ്‍ ബെര്‍ക്കുമന്‍സ്, ജീവസ് കേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് കോയിക്കര, ജോസി പി. ആന്‍ഡ്രൂസ്, ബാബു കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.