കുന്നത്തുനാട് ബഡ്‌സ് സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

Posted on: 02 Sep 2015പള്ളിക്കര: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുന്നത്തുനാട് പഞ്ചായത്ത് നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വത്സ കൊച്ചുകുഞ്ഞ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാജിത സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, പഞ്ചായത്ത്പ്രസിഡന്റ് ഷൈല നൗഷാദ്, വൈസ് പ്രസിഡന്റ് ഇ.എ.മുഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് മെമ്പര്‍മാരായ മേരി അവറാച്ചന്‍, ഇ.എം. നവാസ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗൗരി വേലായുധന്‍, വര്‍ക്കി കുര്യന്‍, സുധ ഗോപിനാഥ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസി ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. സുബ്രഹ്മണ്യം മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Ernakulam