കൂട്ടയോട്ടം സംഘടിപ്പിച്ചു
Posted on: 02 Sep 2015
വരാപ്പുഴ: ദേശീയ കായികദിനത്തോടനുബന്ധിച്ച് കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. വരാപ്പുഴ എസ്.ഐ. പി. വിനോദ് ഫ്ലഗ് ഓഫ് ചെയ്തു. പ്രധാനാദ്ധ്യാപിക നാസ് മാനുവല്‍, വി.പി. ഫ്രാന്‍സിസ്, ശോഭ തോമസ്, ജെസ്സി ഫ്രെഡി, കെ.എ. ബിജു, എ. സിന്ധു എന്നിവര്‍ പ്രസംഗിച്ചു.