നന്മ റസി. അസോസിയേഷന് ഓണാഘോഷം
Posted on: 02 Sep 2015
കടുങ്ങല്ലൂര്‍: പടിഞ്ഞാറേ കടുങ്ങല്ലൂര്‍ നന്മ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം പഞ്ചായത്തംഗം ഗീത സലീംകുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എ.എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡന്റ് ശ്രീകുമാര്‍ മുല്ലേപ്പിള്ളി, എം.എ. ഫിറോസ്ഖാന്, പി.എ. ഹംസ, ഉണ്ണികൃഷ്ണന് നമ്പൂതിരി, സി.കെ. പത്മനാഭന്, മുഹമ്മദ് ഷുജ, ഐഷാ ബീവി എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ കല-കായിക മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ബിനാനിപുരം എസ്.ഐ പി.വി. പൗലോസ് വിതരണം ചെയ്തു.