എസ്.എന്‍.ഡി.പി. ശാഖാ ഓഫീസ് ഉദ്ഘാടനം
Posted on: 02 Sep 2015
കടുങ്ങല്ലൂര്‍: എസ്.എന്‍.ഡി.പി. യോഗം പടിഞ്ഞാറേ കടുങ്ങല്ലൂര്‍ 1050-ാം നമ്പര്‍ ശാഖയില്‍ പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ശ്യാംദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
പുതിയ മന്ദിരത്തില്‍ സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെ പ്രതിമ ശാഖയിലെ മുതിര്‍ന്ന അംഗം തങ്കമ്മ ഗോപാലന് അനാച്ഛാദനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ആര്. രാഘവന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസ്, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.