മലയാളിയായി ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ശ്രീശാന്ത്
Posted on: 02 Sep 2015
ആലുവ: മലയാളിയായി ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി കീഴ്മാട് മിത്ര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പൗര സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് കെ.ഒ. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി രാജീവ് മുതിരക്കാട്, ബി.ജെ.പി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ. സെന്തില്‍കുമാര്‍, സി.പി.എം. കീഴ്മാട് ലോക്കല്‍ സെക്രട്ടറി കെ.എ. ബഷീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു മത്തായി, പി.കെ. രമേശ്, പി.എ. ഷാജഹാന് തുടങ്ങിയവര്‍ സംസാരിച്ചു.