സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം -ഡോ. എം.എന്‍. സോമന്‍

Posted on: 02 Sep 2015ആലുവ: സ്ത്രീകള്‍ ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. ജനസേവയില്‍ വിധവാ സമ്മേളനവും ഭിന്ന ശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള തൊഴില്‍ പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസേവ ശിശുഭവന്‍, കേരള ആക്ഷന്‍ ഫോഴ്‌സ്, ഐ.എം.എ. മധ്യകേരള, സെന്റ് സേവ്യേഴ്‌സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, ആലുവ സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡോ. സി.എം. ഹൈദരാലി, ജോസ് മാവേലി, ജോബി തോമസ്, പി. ദേവരാജന്‍, ആലങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ ജോയി, ഡോ. രശ്മി എന്നിവര്‍ സംസാരിച്ചു. വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തിയ വിധവകളെ ആദരിച്ചു.

More Citizen News - Ernakulam