ശ്രീകൃഷ്ണ ജയന്തിക്ക് നാടൊരുങ്ങി; പതാകാദിനവും ഗോപൂജയും നടത്തി

Posted on: 02 Sep 2015കോതമംഗലം: ശ്രീകൃഷ്ണ ജയന്തിക്ക് കോതമംഗലം താലൂക്കില്‍ വിപുലമായ ആഘോഷ പരിപാടി. നാല് മഹാ ശോഭായാത്ര, അറുപതോളം ശോഭായാത്ര, മറ്റ് പരിപാടികള്‍ എന്നിവയ്ക്ക് ഒരുക്കങ്ങളായി. ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ശോഭായാത്രയും കലാ കായിക മത്സരവും നടത്തുന്നത്. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയുടെ വിളംബരം അറിയിച്ച് നാടെങ്ങും പതാകാ ദിനം ആചരിച്ചു. തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം, പിണ്ടിമന ചിറ്റേക്കാട്ടുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ഗോപൂജ നടന്നു.
തൃക്കാരിയൂര്‍, കോതമംഗലം, നേര്യമംഗലം, പിണ്ടിമന എന്നിവിടങ്ങളിലാണ് മഹാ ശോഭായാത്രകള്‍ നടക്കുന്നത്. തൃക്കാരിയൂരില്‍ തടത്തിക്കവല, തുളിശ്ശേരി കവല, കരിപ്പുഴിക്കടവ്, ഐശ്വര്യ നഗര്‍, ഹൈക്കോര്‍ട്ട് കവല, അയിരൂര്‍പാടം, തൃക്കാരിയൂര്‍ ഗ്രാമം, ആയക്കാട്, ചിറളാട്, മനയ്ക്കപ്പടി എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ തൃക്കാരിയൂര്‍ ക്ഷേത്ര മൈതാനിയില്‍ സംഗമിച്ച് മഹാ ശോഭായാത്രയായി ആയക്കാട് വഴി തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും. നേര്യമംഗലത്ത് നീണ്ടപാറ ശാസ്താ ക്ഷേത്രം, തട്ടേക്കണ്ണി ശാസ്താ ക്ഷേത്രം, ചെമ്പന്‍കുഴി ദേവീക്ഷേത്രം, നേര്യമംഗലം ശാന്തുകാട് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്ര നേര്യമംഗലം ശാസ്താ ക്ഷേത്രത്തില്‍ കേന്ദ്രീകരിച്ച് ടൗണിലേക്കും അംബികാപുരം ദുര്‍ഗാ ദേവീക്ഷേത്രം, തലക്കോട് കരിക്കലക്കാവ് ദേവീ ക്ഷേത്രം, ആവോലിച്ചാല്‍ പ്ലാങ്കുന്ന് ഭഗവതി ക്ഷേത്രം, ഇഞ്ചത്തൊട്ടി മഹാദേവ ക്ഷേത്രം, വനദുര്‍ഗാ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രയും നേര്യമംഗലം ടൗണില്‍ കൂടിച്ചേര്‍ന്ന് മഹാ ശോഭായാത്രയായി വാരിക്കാട്ട്മുക്ക് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
കോതമംഗലത്ത് തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം, എളമ്പ്ര ശ്രീ ധര്‍മശാസ്താ ക്ഷേത്രം, മലയിന്‍കീഴ് പീലേക്കാവ് ക്ഷേത്രം, തങ്കളം ഭഗവതി ക്ഷേത്രം, ഇലഞ്ഞിക്കല്‍ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, മാതിരപ്പിള്ളി മഹാ ഗണപതി ക്ഷേത്രം, പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രം, ഏഴാംതറ ദുര്‍ഗാദേവി ക്ഷേത്രം, കരീപ്പന്‍ചിറ വനദുര്‍ഗാ ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്ര നഗരം ചുറ്റി തങ്കളം ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.
പിണ്ടിമനയില്‍ കുറുമറ്റം കോട്ടേക്കാവ് ഭഗവതി ക്ഷേത്രം, ആമല അമ്പോലിക്കാവ് ക്ഷേത്രം, തോട്ടത്തിക്കാവ് മഹാകാളി ക്ഷേത്രം, ചിറ്റേക്കാട്ട്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ മുത്തംകുഴി കവലയില്‍ സംഗമിച്ച് പിണ്ടിമന ചിറ്റേക്കാട്ട് കാവില്‍ സമാപിക്കും.
കുട്ടമ്പുഴ ഒന്നാംപാറ പാറമേല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര തുടങ്ങി ഉരുളന്‍തണ്ണി ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. ക്ണാച്ചേരി ക്ഷേത്രം, പന്തപ്ര ആദിവാസി കുടി, പിണവൂര്‍കുടി എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്ര ഉരുളന്‍തണ്ണി ക്ഷേത്രത്തില്‍ എത്തിച്ചേരും. ആയപ്പാറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി ചേറങ്ങനാല്‍ കവല വഴി വടാശ്ശേരി ചൊറിയന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. വേട്ടാമ്പാറ പിച്ചപ്ര ഭഗവതി ക്ഷേത്രം, മാലിപ്പാറ പി.ഒ. ജംഗ്ഷന്‍, പുന്നേക്കാട് പുറപ്പാറ ഭഗവതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചെങ്കര എത്തി ശോഭായാത്ര തുടങ്ങി ഭൂതത്താന്‍കെട്ട് വനദുര്‍ഗാ ക്ഷേത്രത്തില്‍ സമാപിക്കും. പിടവൂര്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കോഴിപ്പിള്ളി തിരുമടക്ക് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഇളങ്ങവം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. ഇടനാട് മുണ്ടയ്ക്കാപ്പടി ജംഗ്ഷനില്‍ നിന്ന് തുടങ്ങി നാഗഞ്ചേരി വഴി ഇടനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവം (ശ്രീകൃഷ്ണ ജയന്തി) വിവിധ പരിപാടികളോടെ 5 ന് നടത്തും. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി കോവിലകം ശംഭു ശര്‍മ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകീട്ട് നാലിന് മഹാ ശോഭായാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് മാവുടി കവല വഴി മാവുടി ശ്രീഭദ്രാ ബാലഗോകുലം ശോഭായാത്രയുമായി ചേര്‍ന്ന് അടിവാട് തെക്കേക്കവല ടൗണില്‍ കൂടി പല്ലാരിമംഗലം ക്ഷേത്രത്തില്‍ സമാപിക്കും. രാത്രി 12ന് ശ്രീകൃഷ്ണ അവതാര പൂജയും ഉണ്ടാകും. ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. രാജേഷ് പെരുമ്പന്‍കുടി, അജില്‍ കെ. സോമന്‍, ബി. ശരത്, കെ.എന്‍. രഞ്ജിത്ത്, പി.എസ്. സുരാജ്, ഷിജു കാരൂക്കല്‍, ഷിജു പരിത്തിട്ട എന്നിവര്‍ നേതൃത്വം നല്‍കി.


3


ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി തങ്കളത്ത് ആഘോഷ പരിപാടിയുടെ രക്ഷാധികാരി ടി.ടി. ബിനോയി പതാക ഉയര്‍ത്തുന്നു

More Citizen News - Ernakulam