അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

Posted on: 02 Sep 2015പിറവം : കെ.പി.എം.എസ്. 857ാംനമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ എടയ്ക്കാട്ടുവയല്‍ ചെല്യാമ്പുറത്ത് മഹാത്മ അയ്യന്‍കാളിയുടെ 153 ാമത് ജയന്തി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം തൃപ്പൂണിത്തുറ യൂണിയന്‍ മുന്‍ പ്രസിഡന്റ് കെ.കെ. ചാത്തന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശാഖയിലെ മുതിര്‍ന്ന അംഗങ്ങളെ അസി സെക്രട്ടറി കെ.യു. തങ്കപ്പന്‍ ഓണക്കോടി നല്‍കി ആദരിച്ചു. കലാ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ശാഖ സെക്രട്ടറി
എന്‍.ടി. സനൂപ് വിതരണം ചെയ്തു. നേരത്തെ നടന്ന ഘോഷയാത്രയ്ക്ക് ശാഖ ഭാരവാഹികളായ അമ്മിണി രാജന്‍, എന്‍.ടി. സനൂപ്, സുമേഷ് തങ്കപ്പന്‍, എന്‍.എ. കുമാര്‍, സി.എ. ഓമന, എന്‍.ടി. സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam