എഴിപ്രം അങ്കണവാടിക്ക് പുതിയ മന്ദിരം തുറന്നു
Posted on: 02 Sep 2015
കോലഞ്ചേരി: മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ എഴിപ്രം അങ്കണവാടിക്ക് പുതിയ മന്ദിരം തുറന്നു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകകൊണ്ടു നിര്‍മ്മിച്ച മന്ദിരം വി.പി. സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സോമന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ അല്ലി ബേബി, ഗീത ശശിധരന്, മായ മാത്തുക്കുട്ടി, യു.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ അഡ്വ.മാത്യ എന്‍. എബ്രാഹാം, സരിത സജികുമാര്‍, ജെയിന്മാത്യു, വര്‍ഗീസ് അറക്കക്കുടി എന്നിവര്‍ പ്രസംഗിച്ചു.