കൂത്താട്ടുകുളം ടൗണ്‍ കപ്പേളയില്‍ പിറവി തിരുനാള്‍ തുടങ്ങി
Posted on: 02 Sep 2015
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ കപ്പേളയില്‍ എട്ടുനോമ്പും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളും തുടങ്ങി. ഫാ. തോമസ് ബ്രാഹ്മണവേലിലിന്റെ നേതൃത്വത്തില്‍ ടൗണ്‍ പള്ളിയില്‍ നിന്നും കപ്പേളയിലേക്ക് ജപമാലപ്രദക്ഷിണം നടന്നു. ബുധനാഴ്ച രാവിലെ 6.30 ന് പള്ളിയില്‍ കുര്‍ബ്ബാന നടക്കും. വൈകിട്ട് 5 ന് ടൗണ്‍ കപ്പേളയില്‍ ആഘോഷമായ പാട്ടുകുര്‍ബ്ബാന നടക്കും. ഫാ സേവ്യര്‍ കിഴക്കെമ്യാലില് നേതൃത്വം നല്‍കും. വ്യാഴാഴ്ച വൈകിട്ട് 5 ന് ഫാ. ജോസഫ് മേയിക്കല്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് 5 ന് ഫാ. സിറിയക് പൂത്തെട്ട് പാട്ടുകുര്‍ബ്ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച വൈകിട്ട് 5 ന് ഫാ. മൈക്കിള്‍ ആനക്കല്ലുങ്കല്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച രാവിലെ 7.15 നും 10 നും വൈകിട്ട് നാലിനും ടൗണ്‍ പള്ളിയില്‍ കുര്‍ബ്ബാന നടക്കും. വൈകിട്ട് 5 ന് ടൗണ്‍ കപ്പേളയില്‍ നടക്കുന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജോബിന് ഇലവുങ്കല്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച വൈകിട്ട് 5 ന് ഫാ. തോമസ് കോഴിമല പാട്ടുകുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. 6.30 ന് ടൗണ്‍ കപ്പേളയില്‍ നിന്ന് രാമപുരം കവലയിലേക്ക് തിരുനാള്‍ പ്രദക്ഷിണം നടക്കും. രാമപുരം കവലയില്‍ 7.15 ന് ലദീഞ്ഞ് , 7.45 ന് ആശിര്‍വാദം . ചൊവ്വാഴ്ച രാവിലെ 7.30 ന് പള്ളിയില്‍ ഫാ. തോമസ് ഓലായത്തില്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. രാവിലെ 9 ന് ടൗണ്‍ കപ്പേളയില്‍ നിന്നും ടൗണ്‍ പള്ളിയിലേക്ക് ജപമാല പ്രദക്ഷിണം നടക്കും. ടൗണ്‍ പള്ളിയില്‍ സമാപന ആശിര്‍വാദം നടക്കും.
തിരുനാളിനോട് അനുബന്ധിച്ച് മികച്ച അലങ്കാരം നടത്തുന്ന കടകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.