വിശ്വകര്‍മ്മ മഹാസഭ ഓണാഘോഷം

Posted on: 02 Sep 2015



കൂത്താട്ടുകുളം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഓണാഘോഷം കിഴകൊമ്പ് ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്നു. ബോര്‍ഡ് മെമ്പര്‍ പി.സി. അജയഘോഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ടി.ആര്‍. തങ്കപ്പന്‍ അധ്യക്ഷനായി. വി.ജി. സജി സമ്മാനങ്ങള്‍ നല്കി. വിജയ ശിവന്‍, സജിത അജയഘോഷ്, എന്‍. കുഞ്ഞന്‍, ടി.കെ.ചന്ദ്രന്‍, പി.കെ.ഗോപാലന്‍, എന്‍.എന്‍. ശിവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam