നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
Posted on: 02 Sep 2015
കൂത്താട്ടുകുളം : ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ .ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈ. പ്രസി.ടോമി കെ തോമസ്, ജോണി അരീക്കാട്ടേല്‍, എം.പി ജോസഫ് , പ്രിന്‍സിപ്പല്‍ ആന്‍സി ജോസഫ്, ഹെഡ്മാസ്റ്റര് പി.ജി. അബ്രാഹം പി.ടി.എ . പ്രസി.ബെന്നി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.